Today: 18 Jan 2025 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇപ്പോള്‍ ജര്‍മനിയുടേതല്ല
Photo #1 - Germany - Otta Nottathil - germany_passport_index_3rd
ബര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി ജര്‍മന്‍ പാസ്പോര്‍ട്ടിനു നഷ്ടമായി. ഏറ്റവും പുതിയ വാര്‍ഷിക പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം മാത്രമാണ് ജര്‍മന്‍ പാസ്പോര്‍ട്ടിനുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനം പങ്കുവച്ച പാസ്പോര്‍ട്ടാണ് ജര്‍മനിയുടേത്. ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളാണ് ജര്‍മനിക്കൊപ്പം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം പങ്കുവച്ചിരുന്നത്.

ഈ വര്‍ഷത്തെ ഇന്‍ഡക്സ് പ്രകാരം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, തെക്കന്‍ കൊറിയ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് മൂന്നാം സ്ഥാനം പങ്ക് വയ്ക്കുന്നു.

സിംഗപ്പൂര്‍ ഒറ്റയ്ക്കാണ് ഈ വര്‍ഷം ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം പങ്കുവച്ചിരുന്ന ജപ്പാന്‍ ഇക്കുറി ഒറ്റയ്ക്ക് രണ്ടാം സ്ഥാനത്താണ്. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ സൂചികയുടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കൈയടക്കുകയും, യൂറോപ്യന്‍ രാജ്യങ്ങളൊന്നും ഈ സ്ഥാനങ്ങളില്‍ വരാതിരുന്നതും ഇത്തവണത്തെ ഇന്‍ഡക്സില്‍ കൗതുകമായി.

വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ടിന്റെ ശക്തി കണക്കാക്കുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ജപ്പാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളിലേക്കും, ജര്‍മന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്കും ഇങ്ങനെ യാത്ര ചെയ്യാം.

പട്ടിക ഇങ്ങനെ (രാജ്യം, വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍):

1. സിംഗപ്പൂര്‍ ~ 195
2. ജപ്പാന്‍ ~ 193
3. ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിന്‍ ~ 192
4. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്വീഡന്‍ ~ 191
5. ബെല്‍ജിയം, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ ~ 190
6. ഓസ്ട്രേലിയ, ഗ്രീസ് ~ 198
7. ക്യാനഡ, മാള്‍ട്ട, പോളണ്ട് ~ 188
8. ചെക്ക് റിപ്പബ്ളിക്ക്, ഹംഗറി ~ 187
9. എസ്റേറാണിയ, യുഎസ്എ ~ 186
10. ലാത്വിയ, ലിത്വാനിയ, സ്ളോവേനിയ, യുഎഇ ~ 185
- dated 16 Jan 2025


Comments:
Keywords: Germany - Otta Nottathil - germany_passport_index_3rd Germany - Otta Nottathil - germany_passport_index_3rd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ചുരുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
e_pa_electronic_fileing_germany_medi_field
ജര്‍മനിയില്‍ ഇ പേഷ്യന്റ് ഫയലിംഗ് ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
afd_leaders_participate_donald_trumps_oath_jan_20_2025
ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ എഎഫ്ഡി നേതാക്കള്‍ പങ്കെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
anti_demo_afd_anice_weidel_hamburg
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
lufthansa_resume_flights_to_tel_aviv
ലുഫ്താന്‍സ ഫെബ്രുവരി ഒന്നിന് ടെല്‍ അവീവ് സര്‍വീസുകള്‍ പുനരാരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
20000_indian_students_in_canada_no_show_incolleges_get_ban
കാനഡയില്‍ എത്തിയ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധനം ; ഭൂരിഭാഗവും മലയാളികള്‍ ; മനുഷ്യക്കടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us